Skip to main content

വിഷു ചന്ത ആരംഭിച്ചു

മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ വിഷു ചന്ത ആരംഭിച്ചു . പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിബിഷ് ചന്ത ഉദ്ഘാടനം ചെയ്തു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി ഗ്രാമ പഞ്ചായത്ത് ഇക്കോ ഷോപ്പിലാണ് ചന്ത നടക്കുന്നത്.  

 

സി ഡി എസ് ചെയർ പേഴ്സൻ ലിസി ജയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഗ്രേസി ചാക്കോ , മെമ്പർമാരായ ജയ രാധാകൃഷ്ണൻ , കെ എസ് മൈക്കിൾ , സിജി ജിജു, സി.എ രാഘവൻ , സിനി മാത്തച്ചൻ, പോൾ പി ജോസഫ് , അസിസ്റ്റന്റ് സെക്രട്ടറി എ എം തൻസീല എന്നിവർ പങ്കെടുത്തു.

date