മൂവാറ്റുപുഴ നഗര വികസനം പുരോഗമിക്കുന്നു
മൂവാറ്റുപുഴയിൽ നഗര വികസനം യാഥാർത്ഥ്യമാകുന്നു. നഗര വികസനത്തിന്റെ ഭാഗമായി റോഡിന്റെ വീതി കൂട്ടുന്ന പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമാകും . ഇതിന് മുന്നോടിയായി റോഡിൻ്റെ ഇരുഭാഗങ്ങളിലുമായുള്ള ഡക്ട് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഡക്ട് നിർമ്മാണം 95 ശതമാനമായ മൂന്നിടങ്ങളിൽ കൾവെർട്ട് നിർമ്മാണവും പൂർത്തീകരിച്ചു.
ഈ മാസം പകുതിയോടുകൂടി റോഡ് നിർമ്മാണം ആരംഭിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ടിബി ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെയുള്ള 200 മീറ്റർ ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും. ഈ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇലക്ട്രിക് പോസ്റ്റുകളും വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകളും മാറ്റും. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പോലീസിന്റെ സഹായത്തോടെ സൈൻ ബോർഡുകളും ഡൈവേർഷനുകളും നഗരത്തിൽ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ മുവാറ്റുപുഴയിലെ നഗര സൗകര്യങ്ങൾ മെച്ചപ്പെടും.
- Log in to post comments