ഔവർ മാർട്ട് സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 11) മന്ത്രി പി രാജീവ് നിർവഹിക്കും
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന ഔവർ മാർട്ട് (our Mart) സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 11 )വൈകിട്ട് ഏഴിന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ വനിത സംരംഭമായാണ് പദ്ധതി ആരംഭിക്കുന്നത്.
ചോറ്റാനിക്കര പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ നടക്കുന്ന പരിപാടിയിൽ അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിക്കും. പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാൻ റ്റി സി ഷിബു, കാർഷിക വികസന ബാങ്ക് ചെയർമാൻ എം പി ഉദയൻ എന്നിവർ ആദ്യ വിൽപ്പന നടത്തും. പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രാജേഷ്, വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കെ സിജു, ലതാ ഭാസി, മെമ്പർമാരായ പി വി പൗലോസ്, പ്രകാശൻ ശ്രീധരൻ, ലേഖ പ്രകാശൻ, മിനി പ്രദീപ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ റ്റി എം റജീന, മുളന്തുരുത്തി ബ്ലോക്ക് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ കെ കെ രാജേഷ്, വനിതാ സഹകരണസംഘം പ്രസിഡൻ്റ് രജനി മനാേഷ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കവിത മധു എന്നിവർ സംസാരിക്കും.
- Log in to post comments