സപ്ലൈകോ വിഷു- ഈസ്റ്റർ ഫെയറിന് തുടക്കമായി
സപ്ലൈകോ വിഷു- ഈസ്റ്റർ ഫെയറിന് തുടക്കമായി. ജില്ലയിലെ എല്ലാ താലൂക്കിലും ഒരു പ്രധാന സപ്ലൈകോ വില്പനശാല വിഷു- ഈസ്റ്റർ ഫെയർ ആയി ഏപ്രിൽ 19 വരെ പ്രവർത്തിക്കും. കൊച്ചി താലൂക്കിലെ വിഷു- ഈസ്റ്റർ ഫെയർ ചുള്ളിക്കൽ പീപ്പിൾസ് ബസാറിൽ കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു . കണയന്നൂർ താലൂക്കിലെ ഫെയർ തൃപ്പൂണിത്തുറ ലാഭം സൂപ്പർമാർക്കറ്റിൽ കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. നോർത്ത് പറവൂർ പീപ്പിൾസ് ബസാറിലെ ഫെയർ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ ബീന ശശിധരനും, ആലുവ സൂപ്പർമാർക്കറ്റിലെ ഫെയർ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം ഒ ജോണും നിർവഹിച്ചു. പെരുമ്പാവൂർ, മൂവാറ്റുപുഴ , കോതമംഗലം എന്നിവിടങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലാണ് മറ്റു താലൂക്ക് ഫെയറുകൾ.
ഏപ്രിൽ 14 വിഷു ദിനവും, ഏപ്രിൽ 18 ദുഃഖവെള്ളി ദിനവും ഒഴികെ, മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകൾ തുറന്നു പ്രവർത്തിക്കും.
സബ്സിഡി സാധനങ്ങൾക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളും വിഷു --ഈസ്റ്ററിനോട് അനുബന്ധിച്ച് നൽകുന്നുണ്ട്.
- Log in to post comments