Post Category
സംസ്ഥാന കേരളോത്സവത്തിന് ഇന്ന് ( ഏപ്രിൽ 11) സമാപനം
കോതമംഗലത്ത് സംഘടിപ്പിച്ച സംസ്ഥാന കേരളോത്സവത്തിന് ഇന്ന് (ഏപ്രിൽ 11) സമാപനം. സമാപന സമ്മേളനവും പ്രതിഭാ പുരസ്കാര വിതരണവും വൈകിട്ട് 5 ന് നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ അതിഥിയായി പങ്കെടുക്കും.
ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിലെ വേദിയിൽ നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ് തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനാനന്തരം പ്രശസ്ത ഗായിക റിമി ടോമിയുടെയും സംഘത്തിൻ്റെയും ബാൻ്റ് മ്യൂസിക് അരങ്ങേറും.
date
- Log in to post comments