സര്‍ക്കാര്‍ ഇടപെടലുകളിലൂടെ ഭൂരിഭാഗം ആദിവാസികള്‍ക്കും അര്‍ഹതപ്പെട്ട ഭൂമി നല്‍കാനായി-മന്ത്രി ആര്‍ ബിന്ദു
'സൂപ്പര്‍ 100' പദ്ധതി സമാപനോദ്ഘാടനം് മന്ത്രി ആര്‍.ബിന്ദു നിര്‍വ്വഹിച്ചു.
സര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടലുകളിലൂടെ 80 ശതമാനം ആദിവാസികള്‍ക്കും അര്‍ഹതപ്പെട്ട ഭൂമി നല്‍കാന്‍ സാധിച്ചെന്ന്
ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു. അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരളയും പാലക്കാട് ജില്ലാ ഭരണകൂടവും റഫ്ബില ഇന്റര്‍നാഷണല്‍ കമ്പനിയുമായി ചേര്‍ന്ന് അട്ടപ്പാടിയില്‍ നടപ്പിലാക്കിയ 'സൂപ്പര്‍ 100' പദ്ധതിയുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശേഷിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ഭൂമി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന പരിശീലനമാണ് 'സൂപ്പര്‍ 100'. പട്ടിക വര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് സാമൂഹിക പിന്തുണ സര്‍ക്കാര്‍ പ്രാധാന്യത്തോടെയാണ് നല്‍കുന്നത്. ആദിവാസി സമൂഹത്തിന്റെ സമ്പത്തും പാരമ്പര്യ അറിവുകളും പലരും തട്ടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തിരിച്ചറിവോടെ സമൂഹത്തിന്റെ മുന്നില്‍ നടക്കാന്‍ വിദ്യാര്‍ഥികള്‍ക്കാവണമെന്നും മന്ത്രി പറഞ്ഞു.
റബ്ഫില ഇന്റര്‍നാഷണല്‍ കമ്പനിയുമായി സഹകരിച്ചാണ് 'സൂപ്പര്‍ 100' പദ്ധതി അട്ടപ്പാടിയില്‍ നടപ്പിലാക്കുന്നത്. അട്ടപ്പാടി മേഖലയിലുള്ള 108 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ നൈപുണ്യ വികസന പരിപാടികള്‍ ഈ അധ്യയന വര്‍ഷത്തില്‍ നടപ്പിലാക്കലാണ് പദ്ധതിയുടെ ലക്ഷ്യം.
പുതുശ്ശേരി ഇ.കെ. നയനാര്‍ മെമ്മോറിയല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായി.
റബ്ഫില ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ ജി കൃഷ്ണകുമാര്‍ മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ ജി പ്രിയങ്ക ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് അംഗം പത്മിനി ടീച്ചര്‍, അസാപ് കേരള ഹെഡ് വി.വി വിജില്‍ കുമാര്‍, അഗളി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപിക ആര്‍. ഷമി മോള്‍, എം.ആര്‍.എസ് മുക്കാലി മാനേജര്‍ സി.ബി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments