Post Category
മസ്റ്ററിങ് പൂര്‍ത്തിയാക്കണം: എല്‍.പി.ജി ഓപ്പണ്‍ ഫോറം യോഗം നടത്തി
ജില്ലാതല എല്‍.പി.ജി ഓപ്പണ്‍ ഫോറം യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ അധ്യക്ഷനായി. മസ്റ്ററിങിനായി അവശേഷിക്കുന്ന ഉപഭോക്താക്കള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ഓയില്‍ കമ്പനി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് എല്‍.പി.ജി ലഭ്യതയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനായി 8137067808 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്തൃ സംഘടന പ്രതിനിധികള്‍, എല്‍.പി.ജി ഡീലര്‍മാര്‍, പ്രൈവറ്റ് ബോട്ട്ലിങ് പ്ലാന്റ് ഉടമകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
date
- Log in to post comments