Post Category
ജീവിത നൈപുണ്യ വികസന പരിശീലന പരിപാടി ഇന്ന്
പാലക്കാട് മരുതറോഡ് ഗവണ്‍മെന്റ് കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴില്‍ ജീവിത നൈപുണ്യ വികസന പരിശീലന പരിപാടി ഇന്ന് (ഏപ്രില്‍ 11). ജി.സി.ഐ ല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് പഠിക്കുന്ന കുട്ടികള്‍ക്കായാണ് പരീശീലന പരിപാടി നടത്തുന്നത്. പരിപാടി പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്യും. ഗവണ്‍മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് സന്തോഷ് കുമാര്‍ അധ്യക്ഷനാവും. ഗവ. സെക്രട്ടേറിയറ്റ് അണ്ടര്‍ സെക്രട്ടറിയും പാലക്കാട് ജില്ല പഞ്ചായത്ത് ഫിനാന്‍സ് ഓഫീസറുമായ പി. അനില്‍കുമാര്‍ നൈപുണ്യ വികസന പരിശീലന ക്ലാസ് നയിക്കും.
date
- Log in to post comments