മോക്ക് ഡ്രില്‍ അലേര്‍ട്ട്
ബേപ്പൂര്‍ ഹാര്‍ബര്‍, ഫറോക്ക് ഐഒസി എന്നിവിടങ്ങളില്‍ 11 മണിയോടെ ചുഴലിക്കാറ്റ് അടിക്കാന്‍ സാധ്യത ഉണ്ടെന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് അടയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നു. പോലിസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ഫിഷറീസ്, തുടങ്ങിയ വകുപ്പുദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
ഇവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനായി അനൗണ്‍സ്മെന്റ് ചെയ്യുകയും ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
ഫിഷറീസ് മറൈന്‍ ആംബുലന്‍സ്, കാരുണ്യ വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവ സുരക്ഷിതമായി മാറ്റാന്‍ നിര്‍ദ്ദേശം നല്കി. ആംബുലന്‍സുകളും ഫയര്‍ഫോഴ്സ് വാഹനങ്ങളും സജ്ജമാക്കി നിര്‍ത്തി.
ബേപൂരില്‍ നിന്ന് 13 പുരുഷന്മാരും 7 സ്ത്രീകളും ഉള്‍പ്പെടെ 20 പേരെ ബേപ്പൂര്‍ ഹൈസ്കൂളിലേക്കും ഫറോക്ക് ഐഒസിയിലെ 79 പുരുഷന്മാരും 19 സ്ത്രീകളും ഉള്‍പ്പെടെ 98 തൊഴിലാളികളെ താല്‍ക്കാലിക ക്യാമ്പിലേയ്ക്കും മാറ്റിപ്പാര്‍പ്പിച്ചു.
- Log in to post comments