Post Category
തിരുവല്ലയില്‍ 50 കോടിയുടെ വികസനത്തിന് ഇന്ന് (ഏപ്രില്‍ 11) തുടക്കം
തിരുവല്ലയില്‍ 50 കോടിയുടെ വികസന പ്രവര്‍ത്തനത്തിന് ഇന്നു (ഏപ്രില്‍ 11) തുടക്കം. തിരുവല്ല താലൂക്ക് ആശുപത്രി ഒ.പി ബ്ലോക്ക് മന്ദിരം, കാഞ്ഞിരത്തുംമൂട് -ചാത്തങ്കേരി റോഡ്, കടപ്ര-വിയപുരം റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനവും സ്വാമി പാലം -മേപ്രാല്‍ -കൊമ്മന്‍ കേരിചിറ -അംബേദ്കര്‍ കോളനി റോഡിന്റെ ഉദ്ഘാടനവും ഇന്ന് (ഏപ്രില്‍ 11) നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.45 ന് ഒ.പി ബ്ലോക്ക് ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയിലാണ് മറ്റു ഉദ്ഘാടന ചടങ്ങുകള്‍. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും.
date
- Log in to post comments