Skip to main content

ലൈബ്രറി ഫെസ്റ്റ് മെയ് ഏഴ്, എട്ട് തീയതികളില്‍

ജില്ലാ ലൈബ്രറി കൗണ്‍സില്‍ മെയ് ഏഴ്, എട്ട് തീയതികളില്‍ മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ലൈബ്രറി ഫെസ്റ്റ് സംഘടിപ്പിക്കും. കലാ-സാംസ്‌കാരിക പരിപാടികള്‍ ജനകീയമായി സംഘടിപ്പിക്കുന്നതിന് നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി ചെയര്‍മാനും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. കെ.കെ ബാലചന്ദ്രന്‍ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം എന്‍.പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. കെ.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

 

date