Skip to main content
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ

*ജൈവ വൈവിധ്യ കോൺഗ്രസ്*: *ജില്ലതല മത്സരം സംഘടിപ്പിച്ചു*

ജൈവ വൈവിധ്യ സംരക്ഷണത്തിനായി യുവമനസുകളെ ശാക്തീകരിക്കുക എന്ന പ്രമേയത്തോടെ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ തലത്തിൽ വിദ്യാർഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു. സെൻറ് മൈക്കിൾ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കഡറി സ്കൂളിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പറും കേരള കാർഷിക സർവ്വകലാശാല പ്രഫസറുമായ ഡോ. എ.വി സന്തോഷ് കുമാർ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ചിത്രരചന, ജലഛായം, വീട്ടുവളപ്പിലെ ജൈവവൈവിധ്യ സംരക്ഷണം - അവതരണം, പ്രോജക്ട് അവതരണം എന്നീ മത്സരങ്ങളിലായി നൂറ്റി അൻപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റും മൊമെന്റോയും സമ്മാനിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും വിതരണം ചെയ്തു. 

കണ്ണൂർ പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.പി നിർമല അധ്യക്ഷയായിരുന്നു. സെൻറ് മൈക്കിൾ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കഡറി സ്കൂൾ പ്രധാനധ്യാപകൻ ഫാദർ തോംസൺ എസ് ജെ, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ എ സുഹദ തുടങ്ങിയവർ സംസാരിച്ചു.

date