ആയുഷ് മിഷനിൽ നിയമനം
ദേശീയ ആയുഷ് മിഷൻ വഴി ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ആശുപത്രികളിലേക്കും വിവിധ പദ്ധതികളിലേക്കുമായി തെറാപ്പിസ്റ്റ് (പുരുഷൻ), ആയുർവേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.
തെറാപ്പിസ്റ്റ് (പുരുഷൻ) നിയമനത്തിന് സംസ്ഥാന സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്/ നാഷണൽ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ചെറുതുരുത്തിയിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കും.
14700 രൂപയാണ് പ്രതിമാസ വേതനം. 2025 ഏപ്രിൽ ഒമ്പതിന് 40 വയസ്സ് കവിയാത്തവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
ആയുർവേദ ഫാർമസിസ്റ്റ് നിയമനത്തിന് സംസ്ഥാന സർക്കാർ അംഗീകൃത ആയുർവേദ ഫാർമസിസ്റ്റ്
ഡിപ്ലോമ / സർട്ടിഫിക്കറ്റ്
യോഗ്യതയുള്ള, 2025 ഏപ്രിൽ ഒമ്പതിന് 40 വയസ്സ് കവിയാത്തവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. 14,700 രൂപയാണ് പ്രതിമാസ വേതനം.
ഏപ്രിൽ 22 ന്
തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ വാക്ക് - ഇൻ - ഇൻ്റർവ്യൂ നടത്തും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ഫോം, ബയോഡാറ്റ, ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ, ഇവയുടെയെല്ലാം അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം ഹാജരാകണം.
അഴീക്കോട്, പുല്ലൂറ്റ് എന്നീ സ്ഥലങ്ങളിലെ നിലവിലുള്ള ഒഴിവുകളിലേക്കും വരാൻ പോകുന്ന ഒഴിവുകളിലേക്കുമാണ് നിയമനം നടത്തുന്നത്.
തെറാപ്പിസ്റ്റ് ( പുരുഷൻ)അഭിമുഖത്തിന് രാവിലെ ഒമ്പതിനും പത്തിനും ഇടയിലുള്ള സമയത്ത് റിപ്പോർട്ട് ചെയ്യണം. ആയുർവേദ ഫാർമസിസ്റ്റ് അഭിമുഖത്തിന് 12:00 നും ഒരു മണിക്കും ഇടയിൽ റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ടിംഗ് സമയം കഴിഞ്ഞ് വരുന്ന ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതല്ല.
വിശദവിവരങ്ങൾക്ക് http://nam.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: 0487-2939190
- Log in to post comments