Skip to main content

 *തൊഴിൽ പൂരത്തിന് മിനിസ്റ്റേഴ്സ് ട്രോഫി ഏർപ്പെടുത്തും*

 

 

 വികസനത്തിൽ പുതിയ കാഴ്ചപ്പാടുകളും മാതൃകകളും തീർക്കുന്ന കേരളം പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾകൊണ്ട് മറ്റൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ് വിജ്ഞാന കേരളത്തിലൂടെ. ജില്ലയിലെ മുഴുവൻ തൊഴിൽരഹിതർക്കും മെച്ചപ്പെട്ട തൊഴിൽ അന്വേഷകരായവർക്കും വലിയ സാധ്യതയാണ് വിജ്ഞാന തൃശ്ശൂർ തുറന്നിടുന്നത്. ജനകീയാസൂത്രണത്തിന്റെ മാതൃകയിൽ ഒരുക്കുന്ന വിജ്ഞാന കേരളം പദ്ധതിയെ പങ്കാളിത്ത ആസൂത്രണത്തിന്റെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി വിപുലമാക്കുകയാണ് സർക്കാർ. വിജ്ഞാന തൃശ്ശൂർ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ തൊഴിൽരഹിതരായ ആരും അവശേഷിക്കുന്നില്ലെന്ന ഉറപ്പ് കാര്യക്ഷമമാക്കുകയാണ് മിനിസ്റ്റർ ട്രോഫി ഏർപ്പെടുത്തുന്നതിലൂടെ. ജോബ് ഫെയറുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം നടത്തുന്ന നിയോജകമണ്ഡലം, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, വാർഡ് എന്നീ തലങ്ങളിൽ അവാർഡുകൾ നൽകും. തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തി രജിസ്ട്രേഷൻ പൂർത്തീകരിച്ച് അവരുടെ വിദ്യാഭ്യാസ യോഗ്യതക്കും അഭിരുചിക്കും അനുസരിച്ചുള്ള അഭിമുഖങ്ങൾക്ക് സജ്ജമാക്കുന്നു. ആവശ്യമായ നൈപുണ്യ പരിശീലനവും ഭാഷാ പരിശീലനവും വിഷയാധിഷ്ഠിത ക്ലാസുകളും ഓൺലൈനായും ഓഫ് ലൈനായും നൽകി ജോലി ഉറപ്പാക്കുകയും ചെയ്യുന്നു. രജിസ്ട്രേഷൻ പൂർത്തീകരിച്ച് ഓഫർ ലെറ്റർ ലഭിക്കുന്നത് വരെയുള്ള യാത്രയിൽ ഒപ്പം നിൽക്കാനും കൂടുതൽ പേരെ കൈപിടിച്ചു നടത്താനും, വികേന്ദ്രീകൃത സംവിധാനങ്ങൾക്കുള്ള പ്രോത്സാഹനവും ആവേശവുമാവുകയാണ് മിനിസ്റ്റേഴ്സ് ട്രോഫി.

date