നൈപുണ്യ പരിശീലനം സർക്കാർ നൽകും
വിജ്ഞാന തൃശ്ശൂരിന്റെ മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്ന ഓരോ ഉദ്യോഗാർത്ഥിക്കും തൊഴിൽദാതാക്കൾ ആവശ്യപ്പെടുന്ന നൈപുണ്യ പരിശീലനം സർക്കാർ ഒരുക്കും. വിജ്ഞാന തൃശ്ശൂരിനായി 6.50 കോടി രൂപയുടെ പദ്ധതിക്ക് ജില്ലാ പ്ലാനിങ് കൗൺസിൽ അംഗീകാരം നൽകി. തൊഴിൽ അന്വേഷകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഇംഗ്ലീഷ് ഭാഷ, നൈപുണ്യശേഷി മെച്ചപ്പെടുത്തുന്നതിനുമായി മെഗാ ജോബ് ഫെയറിന് മുൻപായി ജോബ് സ്റ്റേഷൻ തലങ്ങളിൽ പ്രത്യേക പരിശീലനം ഒരുക്കും. ഡി ഡബ്ല്യു എം എസ് പോർട്ടൽ വഴി രജിസ്ട്രേഷനും തൊഴിൽ അവസരങ്ങൾ അറിയാൻ സാധിക്കുന്നതിനുമൊപ്പം വിവിധ ഓൺലൈൻ കോഴ്സുകളും ലഭ്യമാകും. ഇംഗ്ലീഷ് ഭാഷാ നൈപുണ്യം മെച്ചപ്പെടുത്തുന്നതിനായി ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നും ഇംഗ്ലീഷ് അധ്യാപകരെയും റിട്ടയേഡ് അധ്യാപകരെയും പ്രയോജനപ്പെടുത്തി പരിശീലനത്തിന് ആവശ്യമായ സിലബസ് ഉൾപ്പെടെ തയ്യാറാക്കി. പ്രധാന ക്യാമ്പസുകൾ കേന്ദ്രീകരിച്ച് അലുമ്നി അസോസിയേഷനുകൾ രൂപീകരിച്ച് ഇന്ററാക്ഷൻ സെക്ഷനുകൾ സംഘടിപ്പിക്കുന്നു. കെ ഡിസ്ക്, അസാപ്പ്, കെയ്സ്, കില, കാർഷിക സർവകലാശാല, ആരോഗ്യ സർവകലാശാല, കെ എഫ് ആർ ഐ, കുടുംബശ്രീ, ഡി ഡി യു ജി കെ വൈ, ആർ സിറ്റി തുടങ്ങി വിവിധ സർക്കാർ ഏജൻസികളിലൂടെ ആവശ്യമായ നൈപുണ്യ വികസനം ഒരുക്കും.
- Log in to post comments