Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു- പ്രചാരണ ബോർഡുകൾ, സ്റ്റിക്കർ

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 18 മുതൽ 24 വരെ തൃശ്ശൂർ തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന - വിപണന മേള, മെയ് 14 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന തൃശ്ശൂർ ജില്ലാതല യോഗം എന്നിവയുമായി ബന്ധപ്പെട്ട് പ്രചാരണ ബോർഡുകൾ, സ്റ്റിക്കർ എന്നിവ തയ്യാറാക്കി സ്ഥാപിക്കാനും പരിപാടികളുടെ കാലയളവിനുശേഷം നീക്കം ചെയ്യുവാനും വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. പ്രചരണ ബോർഡുകളുടെ പ്രിന്റിംഗ് ട്രാൻസ്‌പോർട്ടേഷൻ, ഫിക്‌സിംഗ് എന്നിവയ്ക്കായുളള നിരക്ക് ക്വട്ടേഷനിൽ സൂചിപ്പിക്കണം.
ക്വട്ടേഷനുകൾ ഏപ്രിൽ 25 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ ഉച്ചകഴിഞ്ഞ് 3.00 ന് ക്വട്ടേഷനുകൾ തുറക്കും.

date