Skip to main content

അതി ദരിദ്രരില്ലാത്ത നാടാകാൻ കളമശ്ശേരി: പ്രഖ്യാപനം മെയ് ആദ്യ വാരത്തിൽ

അതി ദരിദ്രരില്ലാത്ത നിയോജകമണ്ഡലം ആകാൻ ഒരുങ്ങുകയാണ് കളമശ്ശേരി. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ മണ്ഡലത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ പുരോഗതി വിലയിരുത്തി.

 

മെയ് ആദ്യവാരത്തിൽ മണ്ഡലത്തെ അതി ദരിദ്രരില്ലാത്ത നാടായി പ്രഖ്യാപിക്കാൻ യോഗത്തിൽ തീരുമാനമായി. പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ ഓരോ തദ്ദേശസ്ഥാപനങ്ങളും ചെയ്ത പ്രവർത്തികൾ മന്ത്രി ചോദിച്ചറിഞ്ഞു. അവശേഷിക്കുന്ന കാര്യങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കണമെന്ന് തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അദ്ദേഹം നിർദ്ദേശം നൽകി. 

 

യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്,തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date