ജൈവവൈവിധ്യ പഠനോത്സവം :ബ്ലോക്ക്തല ക്വിസ് മത്സരം 25 ന്
ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും അവബോധവും കുട്ടികളിലെത്തിക്കാൻ ഹരിതകേരളം മിഷൻ സ്‌കൂൾ വിദ്യാർഥികൾക്കായി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഇടുക്കി അടിമാലിയിൽ ഹരിതകേരളം മിഷൻ യു എൻ ഡി പി പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പഠനോത്സവം.
വിദ്യാകിരണം മിഷന്റെ സഹകരണത്തോടെ ഏപ്രിൽ 25 ന് ബ്ലോക്ക് തലത്തിലും 29 ന് ജില്ലാ തലത്തിലും ക്വിസ് മത്സരങ്ങൾ നടക്കും. വിജയികൾക്ക് മെയ് 16 മുതൽ മൂന്നു ദിവസം അടിമാലിയിലും മൂന്നാറിലുമായി നടക്കുന്ന പഠനോത്സവത്തിന്റെ ഭാഗമാകാം. താൽപര്യമുള്ള ഏഴ്, എട്ട്, ഒൻപത് ക്ലാസ്സുകളിലെ വിദ്യാർഥികൾ ഏപ്രിൽ 22ന് രാവിലെ 11 നകം https://surl.li/nultsk ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കണ്ണൂർ ജില്ലയിലെ ബ്ലോക്ക്തല മത്സരങ്ങളുടെ വിവരങ്ങൾക്ക് 8129218246 നമ്പറിൽ ബന്ധപ്പെടാം.
- Log in to post comments