Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യു

 

 

മലപ്പുറം കെ.ആര്‍.ഡബ്ലിയു.എസ്.എ, ജലനിധി  മേഖല കാര്യാലയത്തില്‍ പ്രൊജക്ട് കമ്മീഷണര്‍ ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു നടക്കും. ബി.ടെക്/ ബി.ഇ(സിവില്‍) എഞ്ചിനീയറിങ് ബിരുദവും കുടിവെള്ള പദ്ധതി മേഖലയില്‍ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. പാലക്കാട് ജില്ലയിലെ പഞ്ചായത്തുകളിലാണ് നിയമനം. ജില്ലയില്‍ സ്ഥിരതാമസമുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം കെ.ആര്‍.ഡബ്ലിയു.എസ്.എ, ജലനിധി മേഖല ഓഫീസില്‍ ഏപ്രില്‍ 22  രാവിലെ 10ന് അഭിമുഖത്തിന് എത്തണമെന്ന് റീജിണല്‍ പൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0483 2738566, 8281112214

date