പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം: വിദ്യാര്‍ത്ഥിനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മൂക്കുതല ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലിലേക്ക്(പെണ്‍കുട്ടികള്‍) 2025-26 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതല്‍ 10 വരെ ക്ലാസുകളിലെ പട്ടികജാതി, മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
പ്രവേശനം ലഭിയ്ക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റല്‍ താമസം, ഭക്ഷണം, യൂണിഫോം, ചെരുപ്പ്, ബാഗ്, നൈറ്റ് ഡ്രസ്, ട്യൂഷന്‍ എന്നിവ സൗജന്യമായിരിക്കും. കൂടാതെ, പോക്കറ്റ് മണി, പ്രതിമാസ അലവന്‍സ് എന്നിവ വിദ്യാര്‍ത്ഥിനികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.
നിലവില്‍ പഠിയ്ക്കുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്‌ലിസ്റ്റ്, ജനനത്തീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.ആകെ സീറ്റുകളുടെ 10% ആണ് മറ്റര്‍ഹ വിഭാഗം വിദ്യാർത്ഥിനികൾക്ക് നൽകുക. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ: 9188920074, 9526742647, 7012517764.
- Log in to post comments