Skip to main content

അംഗീകാരങ്ങളുടെ നെറുകയില്‍ അമരമ്പലം സി.ഡി.എസ്

കുടുംബശ്രീ പ്രവര്‍ത്തനത്തില്‍ അംഗീകാരങ്ങള്‍ കരസ്ഥമാക്കി ജില്ലയിലെ മികച്ച സി.ഡി.എസ് ആയി മാറിയിരിക്കുകയാണ് അമരമ്പലം. മികച്ച സി.ഡി.എസ് (സംയോജന പ്രവര്‍ത്തനം, തനത്, ഭരണ നിര്‍വ്വഹണം, മൈക്രോ ഫിനാന്‍സ് ), മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനവും ഉള്‍ച്ചേര്‍ക്കലും) മികച്ച ഓക്‌സിലറി സംരംഭം, മികച്ച ഓക്‌സിലറി ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിലാണ് മായ ശശികുമാര്‍ ചെയര്‍പേഴ്‌സണായ അമരമ്പലം സി.ഡി.എസ് ഒന്നാം സ്ഥാനം നേടിയത്. മികച്ച സി.ഡി.എസ് (ക്രൃഷി, മൃഗസംരക്ഷണം) വിഭാഗത്തില്‍ വേങ്ങര സി.ഡി.എസും, മികച്ച സി ഡി എസ് കാര്‍ഷികേതര വിഭാഗത്തില്‍ കൂട്ടിലങ്ങാടി സി.ഡി.എസും, മികച്ച സി.ഡി.എസ് ട്രൈബല്‍ വിഭാഗത്തില്‍ ചാലിയാര്‍ സി.ഡി.എസും ഒന്നാം സ്ഥാനം നേടി. പള്ളിക്കല്‍ സി.ഡി.എസിലെ തുടക്കം അയല്‍ക്കൂട്ടം അയല്‍ക്കൂട്ട വിഭാഗത്തിലും, പാണ്ടിക്കാട് സി.ഡി. എസിലെ തെയ്യമ്പാടിക്കുത്ത് എ.ഡി.എസ് വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. മലപ്പുറം സി.ഡി.എസിലെ ഷെരീഫ മികച്ച സംരംഭകയും താഴെക്കോട് സി.ഡി.എസിലെ സഞ്ജീവനി ഫുഡ്‌സ് മികച്ച സംരംഭമായും തെരഞ്ഞെടുക്കപ്പെട്ടു. മാറഞ്ചേരി സ്‌പെക്ട്രം സ്‌പെഷല്‍ ബഡ്‌സ് സ്‌കൂളും ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററായും മികവിനുള്ള അംഗീകാരത്തിനര്‍ഹമായി.ഒന്നാം സ്ഥാനം നേടിയ എല്ലാവരും സംസ്ഥാന തലത്തില്‍ അതാത് മത്സരവിഭാഗത്തില്‍ അവതരണം നടത്താനുള്ള യോഗ്യത നേടി.

date