Skip to main content

തയ്യൽ പരിശീലനം- അപേക്ഷ ക്ഷണിച്ചു

വില്ലടത്ത് പ്രവർത്തിക്കുന്ന കാനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ  ഏപ്രിലിൽ ആരംഭിക്കുന്ന സൗജന്യ തയ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 മുതൽ 44 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം. ഭക്ഷണവും താമസവും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും സൗജന്യമായിരിക്കും. പദ്ധതിയുടെ ഭാഗമായി സംരംഭകത്വ വികസനം, വായ്പാ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും ഉണ്ടാകും.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ എൻ.സി.വി.ഇ.ടി സർട്ടിഫിക്കറ്റും ലഭിക്കും. ഫോൺ: 0487 2694412, 9447196124, ഇമെയിൽ: cbrsetithrissur@gmail.com

date