Post Category
കുഫോസ് പ്രവേശനം: തീയതി നീട്ടി
കുഫോസില്‍ 2025-26 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി മെയ് അഞ്ച് വരെ നീട്ടി. ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർ അവസാന തിയതിക്കുള്ളിൽ ഫീസ് അടച്ചില്ലെങ്കിൽ അപേക്ഷ പരിഗണിക്കുന്നതല്ലെന്ന് രജിസ്ട്രാർ അറിയിച്ചു. എം.എഫ്.എസ്.സി , എം.എസ്.സി , എൽ.എൽ.എം, എം.ബി.എ, എം.ടെക് തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും പി.എച്ച്.ഡി കോഴ്‌സിലേക്കും ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഫോൺ : 0484- 2275032, ഇമെയിൽ : admissions@kufos.ac.in
date
- Log in to post comments