Skip to main content

വിവരാവകാശ കമ്മിഷൻ സിറ്റിംഗ് 21 ന്

 

സംസ്ഥാന വിവരാവകാശ കമ്മിഷൻ ഏപ്രിൽ 21 ന് കായംകുളത്ത് സിറ്റിംഗ് സംഘടിപ്പിക്കും. രാവിലെ 10:30 ന് നഗരസഭാ കോൺഫറൻസ് ഹാളിൽ ഹിയറിംഗ് ആരംഭിക്കും.

സംസ്ഥാന വിവരാവകാശ കമ്മിഷ്ണർ ഡോ.എ.എ. ഹക്കീമിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തും.

നോട്ടീസ് ലഭിച്ച കേസുകളിൽ പരാതിക്കാലത്തെയും ഇപ്പോഴത്തെയും പൊതുബോധന ഓഫീസർമാർ,ഒന്നാം അപ്പീൽ അധികാരികൾ, ഹർജിക്കാർ, അഭിഭാഷകർ, സാക്ഷികൾ തുടങ്ങിയവർ പങ്കെടുക്കണം. രാവിലെ 10:15 ന് രജിസ്ട്രേഷൻ ആരംഭിക്കും.

 

​പിആര്‍/എഎല്‍പി/1122)

date