Skip to main content

ലഹരിക്കെതിരെ പ്രതിരോധം: വിപുലമായ കാമ്പയിനുമായി കഞ്ഞിക്കുഴി പഞ്ചായത്ത്

 

രാസലഹരിക്കെതിരെ​ ജനകീയ പങ്കാളിത്തം ഉറപ്പാക്കി വിപുലമായ കാമ്പയിൻ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്‌. ഇതിൻ്റെ ഭാഗമായി മെയ് 11ന് കലാ ജാഥകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കുടുംബങ്ങളിൽ നിന്ന് ആരംഭിക്കണമെന്ന കാഴ്ചപ്പാടിൽ

അന്ന് രാവിലെ എട്ട് മണിക്ക് പഞ്ചായത്തിലെ 9000 വീട്ടുമുറ്റങ്ങളിൽ കുടുംബാംഗങ്ങൾ കൂട്ടമായി പ്രതിരോധ ചങ്ങല തീർത്ത് പ്രതിജ്ഞയെടുക്കും. പ്രായം കുറഞ്ഞ അംഗം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

 

ഇതിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ആലോചനായോഗം ചേർന്നു. വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ , സ്ഥിരംസമിതി അധ്യക്ഷരായ സുധ സുരേഷ്, എസ് ജ്യോതിമോൾ, കെ കമലമ്മ, പഞ്ചായത്ത് സെക്രട്ടറി റ്റി എഫ് സെബാസ്റ്റ്യൻ, അസിസ്റ്റന്റ് സെക്രട്ടറി പി രാജീവ്, സി ദാമോദരൻ, എം ഡി സുധാകരൻ, അനിലാ ശശിധരൻ, ജോബി, കെ എസ് സുരേഷ്, മിനി പവിത്രൻ, ബി ഇന്ദിര, റ്റി പി കനകൻ, എസ് ജോഷിമോൻ, ബാബു കറുവള്ളി, ധനുഷ്, തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ പഞ്ചായത്തുതല പ്രതിരോധ സമിതിക്ക് രൂപം നൽകി. ഏപ്രിൽ 24ന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മോചന ജ്വാല വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

 

​(പിആര്‍/എഎല്‍പി/112​4)

date