Skip to main content

സഹകരണ എക്‌സ്‌പോ ഏപ്രിൽ 21 മുതൽ 30 വരെ

സഹകരണ എക്സ്പോ മൂന്നാം എഡിഷൻ ഏപ്രിൽ 21 മുതൽ 30 വരെ തിരുവനന്തപുരം കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ നടക്കും. എക്‌സ്‌പോയുടെ ഉദ്ഘാടനം ഏപ്രിൽ 23-നു വൈകിട്ട് 6.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ്മന്ത്രിമാർജനപ്രതിനിധികൾപ്രമുഖ സഹകാരികൾഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

കേരളസർക്കാരിന്റെ 100 ദിനപരിപാടിയുടെ ഭാഗമായി 2022 ലാണ് സഹകരണ എക്‌സ്‌പോ എന്ന ആശയം രൂപപ്പെടുന്നത്. അതിന്റെ 2 എഡിഷനുകൾ വിജയകരമായി പൂർത്തീകരിച്ചു. 2025 അന്തർ ദേശീയ സഹകരണ വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി കൂടിയാണ് ഇത്തവണത്തെ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്.

കേരളീയ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിയിൽ സഹകരണ സംഘങ്ങളുടെ സംഭാവന വിലയിരുത്തുകഈ മേഖല പടുത്തുയർത്തിയ മാതൃകകൾസാമൂഹികസാമ്പത്തിക വികസനം ലക്ഷ്യമാക്കിയുള്ള പ്രസ്ഥാനത്തിന്റെ വിജയഗാഥകൾഎന്നിവ സമൂഹത്തിലെത്തിക്കുക എന്നിവയാണ് എക്‌സ്‌പോയിലൂടെ ലക്ഷ്യമിടുന്നത്.

70,000 സ്‌ക്വയർ ഫീറ്റ് എയർ കണ്ടീഷൻ ചെയ്ത 260 സ്റ്റാളുകളിലായി 400-ൽ പരം സഹകരണ ഉൽപ്പന്നങ്ങളുടെ പ്രദർശനവുംവിപണനവും നടക്കുമെന്ന് മന്ത്രി അറിയിച്ചു. വിവിധ വിഷയങ്ങളിൽ 12 സെമിനാറുകൾ ഈ എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിക്കും. കേരളത്തിലെ മന്ത്രിമാർഎം.എൽ.എ-മാർഅന്തർദേശീയദേശീയതലത്തിലെ മറ്റു പ്രഗത്ഭർ ഉൾപ്പെടെയുള്ളവർ ഈ സെമിനാറുകളിൽ പങ്കെടുക്കും. ഇതിൽ അമേരിക്കഇന്തോനേഷ്യഫിജിസ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നേരിട്ട് പങ്കെടുക്കും. ഓസ്‌ട്രേലിയസ്‌പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഓൺലൈനായും സെമിനാറിൽ പങ്കെടുക്കും.

ഫുൾടൈം പെർഫോമിംഗ് സ്റ്റേജുംകൾച്ചറൽ പ്രോഗ്രാമും ഉൾപ്പടെ സാസ്‌കാരിക സഹകരണ സന്ധ്യ എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിക്കും. സഹകരണ വകുപ്പ് ഏറ്റെടുത്ത് നടത്തിവരുന്ന ജനകീയ പദ്ധതികൾ ഉൾപ്പെട്ട പ്രത്യേക പവലിയൻഇന്ത്യയിലെ വിവിധ സഹകരണ മാതൃകകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ എന്നിവയും എക്‌സ്‌പോയിൽ ഉണ്ടായിരിക്കും. ഏപ്രിൽ 21 മുതൽ 30 വരെ എല്ലാ ദിവസവും വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ കലാസന്ധ്യകൾ ഒരുക്കും.

സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ ലോഞ്ചിംങ്ങിനായുള്ള അവസരവുംഫുഡ് കോർട്ടും എക്‌സ്‌പോയുടെ ഭാഗമായി ഉണ്ടാകും. എക്‌സ്‌പോയോടനുബന്ധിച്ച് ഏപ്രിൽ 26 വൈകുന്നേരം 5ന് കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സാംസ്‌കാരിക സമ്മേളനവും, 27ന് യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യുവ സഹകരണ സമ്മേളനവും നടക്കും.  ഏപ്രിൽ 30-ന് എക്‌സ്‌പോയുടെ സമാപന സമ്മേളനം നടക്കും. സമ്മേളനത്തിൽ സംസ്ഥാനത്തെ മന്ത്രിമാർ, തമിഴിനാട് സഹകരണ വകപ്പ് മന്ത്രി, ഐ.സി.എ ഏഷ്യ പസഫിക് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

സഹകരണസംഘം രജിസ്ട്രാറുടെയുംഫംഗ്ഷണൽ രജിസ്താർമാരുടെയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുംഅന്തർദേശിയ തലത്തിൽ പ്രാധാന്യമുള്ള സഹകരണ സംഘങ്ങളും എക്‌സ്‌പോയിൽ പങ്കെടുക്കും. സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന PACS, ഉൽപ്പാദന രംഗത്തുള്ള സഹകരണസംഘങ്ങൾ. മറ്റിതര സഹകരണ സംഘങ്ങളും എക്‌സ്‌പോയിൽ അണിനിരക്കുന്നുണ്ട്.

പി.എൻ.എക്സ് 1651/2025

date