Skip to main content

പാരാവെറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

 

 

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ അഴുത, കട്ടപ്പന, മൂന്നാര്‍ ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് പാരാവെറ്റിനെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ വിഎച്ച്എസ്ഇ ലൈവ്സ്റ്റോക്ക്/ ഡെയറി പൗള്‍ട്രി മാനേജ്മെന്റ് കോഴ്സ് പാസായിരിക്കുന്നതോടൊപ്പം കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച 6 മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ് - ഫാര്‍മസി - നഴ്സിങ്ങ് സ്റ്റൈപന്റിയറി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കിട്ടിയവരും ആയിരിക്കണം. 

 

ഇവരുടെ അഭാവത്തില്‍ വിഎച്ച്എസ്ഇ ലൈവ്സ്റ്റോക്ക് ഡെയറി/ പൗള്‍ട്രി മാനേജ്മെന്റ് കോഴ്സ് പാസായവരോ അല്ലെങ്കില്‍ വിഎച്ച്എസ്ഇ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് അടിസ്ഥാനമായി ഡെയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍, സ്മാള്‍ ഫാര്‍മര്‍ എന്റര്‍പ്രണര്‍ എന്നിവയില്‍ ഏതെങ്കിലും കോഴ്സ് പാസായിട്ടുള്ളവരെയും പരിഗണിക്കുന്നതാണ്. പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് - എല്‍ എം വി ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 15 ചെവ്വാഴ്ച രാവിലെ 12 ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. നിയമനം എംപ്ലോയ്മെന്റിന് നിന്നും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് വരെയോ, അല്ലെങ്കില്‍ 90 ദിവസം വരെയോ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232242, 04862 232303.

 

date