മനുഷ്യ-വന്യജീവി സംഘർഷം- വാഴച്ചാലിൽ ജനപ്രതിനിധികളുടെയും, ഊരുമൂപ്പൻമാരുടെയും വനം വകുപ്പ് ജീവനക്കാരുടെയും യോഗം
മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വനവിഭവശേഖരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ ചർച്ച ചെയ്യുന്നതിന് വാഴച്ചാൽ വനം ഡിവിഷനിലെ ജനപ്രതിനിധികളുടെയും ഊരുമൂപ്പൻമാരുടെയും വനം വകുപ്പ് ജീവനക്കാരുടെയും യോഗം ചേർന്നു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആർ. ലക്ഷ്മി അധ്യക്ഷയായി.
എല്ലാ ഉന്നതികളിലും വനവിഭവശേഖരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകൾളെക്കുറിച്ചു ബോധവൽക്കരണം നടത്തുവാൻ യോഗത്തിൽ തീരുമാനമായി. വനവിഭവങ്ങൾ ശേഖരിക്കുവാൻ ഉന്നതികളിൽ നിന്നും വനത്തിൽ പോകുന്നവർ ഫോറസ്റ്റ് സ്റ്റേഷനിലും സമിതി ഓഫീസുകളിലും വിവരം നിർബന്ധമായും അറിയിക്കണം.
ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാന്റി ജോസഫ്, അതിരപ്പിളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ്, ഗ്രാമപഞ്ചായത്ത് അംഗം കെ.എം ജയചന്ദ്രൻ, വാഴച്ചാൽ ഡിവിഷൻ കോർഡിനേറ്റർ കെ.ആർ. രാജീവ്, ചാർപ്പ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. രാജേഷ് കുമാർ, വാഴച്ചാൽ ഊര് മുപ്പത്തി വി.കെ ഗീത, ഊര് മുപ്പന്മാരായ മോഹനൻ, ശ്രീ. സുബ്രഹ്‌മണ്യൻ, പി.കെ ഷാജി, അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments