Skip to main content

നവീകരിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്ത്  ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 20ന്

അരിമ്പൂർ ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 20ന് വൈകിട്ട്  മൂന്നിന് കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി  വി അബ്ദുറഹിമാൻ നിർവഹിക്കും.

 ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്ന പരിപാടിയിൽ  മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷനാവും. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശിധരൻ വിശിഷ്ടാതിഥിയാകും. അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് സി.ആർ രമേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എൻ സുജിത്ത്, ജിമ്മി ചൂണ്ടൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date