Skip to main content

ഫർണിച്ചർ സെറ്റ് വിതരണം ചെയ്തു

മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ പി ആലി അധ്യക്ഷത വഹിച്ചു.

ജനകീയ ആസൂത്രണം 2024- 25 വാർഷിക പദ്ധതിയിൽ അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ്  43 വിദ്യാർത്ഥികൾക്ക് മേശയും കസേരയും ഉൾപ്പടെയുള്ള ഫർണിച്ചർ സെറ്റുകൾ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് ബാലസൗഹൃദ പഞ്ചായത്താക്കി  മാറ്റുന്നതിനുള്ള നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. വിദ്യാർഥികൾക്കായി അവധിക്കാല യോഗ പരിശീലനവും ജൂഡോ പരിശീലനവും നടക്കുന്നുണ്ട്.

ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബാ വേലായുധൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്‌സൺ ശ്രീദേവി, ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി മോഹൻദാസ്, ജനപ്രതിനിധികളായ ക്ലമന്റ് ഫ്രാൻസിസ്,  ടിജി പ്രവീൺ,  സബിത ചന്ദ്രൻ,  രാജശ്രീ ഗോപകുമാർ,  വി.എം മനീഷ്,  ശ്രീദേവി ജയരാജൻ,  ഇംപ്ലിമെന്റിഗ് ഓഫീസർ ഷീന തുടങ്ങിയവർ സംസാരിച്ചു.

date