Skip to main content

ജെ.പി.എച്ച്.എൻ താത്ക്കാലിക നിയമനം

പട്ടികജാതി വികസനവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ  ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. 2025-26 അധ്യയന വർഷത്തക്കോണ് നിയമനം.  എസ്.എസ്.എൽ.സിയും 18 മാസത്തെ കേരള നഴ്സ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ അംഗീകൃത അക്സിലറി നഴ്സ് മിഡ്വൈഫറി സർട്ടിഫിക്കറ്റ് യോഗ്യതയും ഉള്ള വനിതകൾക്ക് അപേക്ഷിക്കാം. നിയമനം ലഭിക്കുന്നവർ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യണം. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള സമാന സർട്ടിഫിക്കറ്റുകളും അംഗീകരിക്കും. ഹെൽത്ത് വർക്കേഴ്‌സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ്, ജനറൽ നഴ്സിംഗ്, ബിഎസ്സി നഴ്സിംഗ് എന്നിവയും യോഗ്യതയായി കണക്കാക്കും.
കേരള നഴ്സ് ആൻഡ് മിഡ്വൈഫ്സ് കൗൺസിലിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവർക്ക് അപേക്ഷിക്കാനാവില്ല. സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടാകും. 18-44 ആണ് പ്രായപരിധി. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കും.
പ്രതിമാസം 13,000 രൂപയാണ് ഓണറേറിയം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 2025 മേയ് 12-ന് വൈകിട്ട് അഞ്ചിനകം ചാലക്കുടി പി.ഒ. യിലുള്ള ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ലഭ്യമാക്കണം. ഫോൺ- 0480 2960400, 0480 2706100  

date