Post Category
സിവിൽ സർവീസ് പരിക്ഷ പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ്‌ന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാദമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി, മെയിൻസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് സംഘടിത, അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം നൽകുന്നത്. ജൂൺ ആദ്യവാരം ആരംഭിക്കുന്ന കോഴ്‌സിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്കും, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിന് പൊതുവിഭാഗ വിദ്യാർത്ഥികൾക്ക് 50000/- രൂപയും ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50% സബ്‌സിഡിയിൽ 25000/- രൂപയുമാണ് ഫീസ്. താൽപര്യമുള്ളവർ www.kile.kerala.gov.in/kileiasacademy എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. ഫോൺ- 8075768537,0471 2479966.
date
- Log in to post comments