ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, സയന്‍സ് ക്ലബ്, ഗിഫ്റ്റഡ് ചില്‍ഡ്രന്‍സ് പ്രോഗ്രാം, വേള്‍ഡ് മലയാളി ഫെഡറേഷന്‍ എന്നിവയുടെ സഹകരണത്തോടെ ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍ നടത്തിയ മത്സരങ്ങളുടെ പുരസ്‌കാരദാനം നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു.
വൃക്ഷത്തൈ പരിപാലന മത്സരത്തില്‍ ജേതാക്കളായ കുളത്ത്‌വയല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിന് 25,000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു.
ഷൈനി അഗസ്റ്റിന്‍, അഖില സന്തോഷ് റാസല്‍ഖൈമ എന്നിവര്‍ക്ക് ശോഭീന്ദ്ര പുരസ്‌കാരവും മലയാളം മിഷന്‍ അബുദാബി ചാപ്റ്ററിലെ മഞ്ജു സുധീര്‍, ഒമാന്‍ ചാപ്റ്ററിലെ നിഷ പ്രഭാകരന്‍, മധ്യപ്രദേശിലെ എസ്. ഗോപകുമാര്‍, കൊടിയത്തൂര്‍ വാദിറഹ്‌മ ഇംഗ്ലീഷ് സ്‌കൂളിലെ വി. നദീറ, ഒലിവ് പബ്ലിക് സ്‌കൂളിലെ മിനി ചന്ദ്രന്‍, ചെറുവാടി ജി.എച്ച്.എസ്.എസിലെ റസീന ബീവി, കാരന്തൂര്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടി.പി രശ്മി, സി. സജിനു, തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് സ്‌കൂളിലെ സിസ്റ്റര്‍ മരിയ എന്നിവര്‍ക്ക് ഹരിത പുരസ്‌കാരവും പ്രൊവിഡന്‍സ് കോളേജിലെ സംഗീത കൈമള്‍, അനന്യ കിഷോര്‍ എന്നിവര്‍ക്ക് സ്വര്‍ണ പതക്കവും കാസര്‍കോഡ് ജില്ലയിലെ സുനില്‍കുമാര്‍ കരിച്ചേരിക്ക് ഫലവൃക്ഷത്തൈയും സമ്മാനിച്ചു.
ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍ കണ്‍വീനര്‍ കെ. മുഹമ്മദ് ഇഖ്ബാല്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു.കെ അബ്ദുന്നാസര്‍, അധ്യാപക അവാര്‍ഡ് ജേതാക്കളായ യു.കെ ഷജില്‍, ഗീത നായര്‍, സയന്‍സ് ക്ലബ് ജില്ലാ സെക്രട്ടറി എം. പ്രശാന്ത്, പ്രേമചന്ദ്രന്‍, ഗിരീഷ് കുമാര്‍, ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ ലഹരിവിരുദ്ധ മാരത്തോണ്‍ പ്രസംഗ പ്രചാരണവും നടത്തി. 2025 ജൂണ്‍ അഞ്ചിന് പ്രഖ്യാപിക്കുന്ന അവാര്‍ഡില്‍ പരിഗണിക്കാന്‍ വിദ്യാലയങ്ങള്‍ 2024-25 അധ്യയനവര്‍ഷം ചെയ്ത പ്രവര്‍ത്തനങ്ങള്‍ 9645964592 നമ്പറില്‍ അറിയിക്കണം.
- Log in to post comments