Post Category
എസ്.എന്‍ പുരം പഞ്ചായത്തില്‍ മാമ്പഴ മേള; സംഘാടക സമിതി രൂപീകരിച്ചു
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡും, ഹരിത കേരള മിഷനുമായി സഹകരിച്ച് ഒരുക്കുന്ന മാങ്കോ ഫെസ്റ്റിന്റെ സംഘാടകസമിതി രൂപീകരണ യോഗം ചേര്‍ന്നു. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു.
എസ്. എന്‍ പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു.
മെയ് ഒമ്പത് മുതല്‍ 12 വരെ ശ്രീനാരായണപുരം ക്ഷേത്ര പരിസരത്ത് നടക്കുന്ന മാമ്പഴ മഹോത്സവത്തില്‍ മാവുകളെ കുറിച്ചുള്ള സര്‍വെയും, പ്രായം കൂടിയ മാവിന്റെ ഉടമയെ കണ്ടെത്തല്‍, ഏറ്റവും കൂടുതല്‍ മാവിനങ്ങള്‍ നട്ട് വളര്‍ത്തുന്ന കര്‍ഷകന്‍, ഏറ്റവും കൂടുതല്‍ മാങ്ങ ഉല്‍പാദിപ്പിക്കുന്ന കര്‍ഷകന്‍, ഏറ്റവും കൂടുതല്‍ മാവിന്‍ തൈകളും വിത്തും സംരക്ഷിക്കുന്ന കര്‍ഷകന്‍, മാങ്ങ കൊണ്ടുള്ള വ്യവസായ സംരംഭങ്ങള്‍ നടത്തുന്ന കര്‍ഷകന്‍ എന്നിവരെ കണ്ടെത്തി ആദരിക്കും.
date
- Log in to post comments