Post Category
എ.ഐ പരിശീലനം
എം.എസ്.എം.ഇ സംരംഭങ്ങളില്‍ എ.ഐ ടൂളുകളുടെ ഫലപ്രദമായ ഉപയോഗം എന്ന വിഷയത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് പരിശീലനം സംഘടിപ്പിക്കും. ഏപ്രില്‍ 24 മുതല്‍ 26 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. http://kied.info/training-calender/ മുഖേന ഏപ്രില്‍ 23 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. ജനറല്‍ വിഭാഗത്തിന് 2950, താമസം കൂടാതെ 1200, പട്ടികജാതി പട്ടികവര്‍ഗത്തിന് 1800, താമസം കൂടാതെ 800 രൂപയുമാണ് ഫീസ്. ഫോണ്‍: 0484 2532890 / 2550322/9188922800.
date
- Log in to post comments