Skip to main content

ഇ-ലേലം

വനം വകുപ്പ് -തിരുവനന്തപുരം ടിംബര്‍ സെയില്‍സ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളില്‍ ഇ-ലേലം നടത്തുന്നു.  തേക്കിന് 50,000 രൂപയും മറ്റിനങ്ങള്‍ക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമര്‍പ്പിക്കേണ്ടത്.

അച്ചന്‍കോവില്‍, കുളത്തൂപ്പുഴ തടി ഡിപ്പോകളില്‍ മെയ് 3നും മുള്ളുമല, ആര്യങ്കാവ് തടി ഡിപ്പോയില്‍ 9നും അച്ചന്‍കോവില്‍, തെന്മല തടി ഡിപ്പോകളില്‍ 13നും അച്ചന്‍കോവില്‍, മുള്ളുമല തടി ഡിപ്പോകളില്‍ 20നുമാണ് ഇ-ലേലം നടക്കുക.   രജിസ്ട്രേഷനായി www.mstceccomerce.com, www.forest.kerala.gov.in  എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 04712360166

date