ലഹരിക്കെതിരെ ജനകീയ കവചം തീർത്ത് ആലപ്പുഴ
ലഹരിക്കെതിരെ ജനകീയ കവചം തീർത്ത് ആലപ്പുഴ . പിപി ചിത്തരഞ്ജൻ എംഎൽഎ നേതൃത്വം നൽകുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന ലഹരിക്കെതിരെ ജനകീയ കവചം പ്രതിരോധശൃംഖല എ.ഡി.ജി.പി പി വിജയൻ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയിൽ മുപ്പാലം മുതൽ ചേന്നവേലി വരെയാണ് പ്രതിരോധ ശൃംഖല തീർത്തുകൊണ്ടാണ് ജനകീയ കവചം ക്യാമ്പയിൻ തുടക്കം കുറിച്ചത്.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൊതു പ്രവർത്തകരെയും ജനപ്രതിനിധികളെയും സാമൂഹിക സാമുദായിക സംഘടനകളെയും അടക്കം ആലപ്പുഴയിലെ നാനതുറയിൽ നിന്നുള്ള ജനങ്ങൾ പങ്കാളികളായിപ്പോൾ ആലപ്പുഴ കണ്ടത് വമ്പിച്ച ജനപങ്കാളിത്തം.
ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ സംഗമങ്ങൾ നടന്നു. ചെത്തി ജംഗ്ഷനിൽ നടന്ന ലഹരി വിരുദ്ധ സംഗമം അരൂർ എംഎൽഎ ദെലീമ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ആലപ്പുഴയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജനകീയ കവചം ക്യാമ്പയിൻ കൺവീനർ കെ ജി ജഗദീശൻ, ആലപ്പുഴ രൂപത വികാരി ജനറൽ റവ. ഡോ ജോയ് പുത്തൻവീട്, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, എസ് പി എം പി മോഹനചന്ദ്രൻ, ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് വിനോദ് കുമാർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി ജെ ജോസഫ് എസ് എൻ ഡി പി താലൂക്ക് യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments