Skip to main content

ഓരോ കുട്ടിക്കും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്ന നിലയില്‍ വിദ്യാഭ്യാസ മേഖല വളരുന്നു -മന്ത്രി മുഹമ്മദ് റിയാസ് 

പൊതുവിദ്യാലയങ്ങളിലെ ഓരോ കുട്ടിക്കും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്ന നിലയിലാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖല വളരുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ വെസ്റ്റ് ജിഎല്‍പി സ്‌കൂളിലെ മള്‍ട്ടി പര്‍പ്പസ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 79.31 ലക്ഷം രൂപ വിനിയോഗിച്ചാണ് 31,800 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മള്‍ട്ടിപര്‍പ്പസ് ഓഡിറ്റോറിയം നിര്‍മിച്ചത്.  
കൗണ്‍സിലര്‍ രജനി തോട്ടുങ്ങല്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ ശ്രീജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ ജീജ, പ്രധാനാധ്യാപകന്‍ പി അലി അഷ്റഫ്, യുആര്‍സി സൗത്ത് ബിപിസി സി പ്രവീണ്‍ കുമാര്‍, സ്റ്റാഫ് സെക്രട്ടറി ജയന്‍ മലയില്‍, പിടിഎ പ്രസിഡന്റ് വി ഉബൈദ്, രാഷ്ട്രീയ പാര്‍ട്ടി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

date