Skip to main content
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ജനസേവ കേന്ദ്രം പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്യുന്നു

ജനസേവ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ജനസേവ കേന്ദ്രം പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തും പട്ടികജാതി വികസന വകുപ്പും ചേര്‍ന്ന് 2024-25 വര്‍ഷത്തെ ദുര്‍ബല വിഭാഗ പുനരധിവാസ പദ്ധതിയിലാണ് കേന്ദ്രം ആരംഭിച്ചത്. നൂറ് ശതമാനം സബ്സിഡിയോടെ സ്വയംതൊഴില്‍ പദ്ധതി പ്രകാരമാണ് പ്രവൃത്തിക്കുക.
ചടങ്ങില്‍ കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എന്‍ പി കുഞ്ഞിരാമന്‍, എന്‍ കെ ലീല, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എസ് സൗദ, എസ് സി പ്രൊമോട്ടര്‍ കാര്‍ത്തിക തുടങ്ങിയവര്‍ സംസാരിച്ചു. 
 

date