Skip to main content
കുറുങ്ങോട്ടുമ്മല്‍ ഉള്ളാട്ട് തരുപ്പയിൽ റോഡ്  ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവഹിക്കുന്നു

കുറുങ്ങോട്ടുമ്മല്‍-ഉള്ളാട്ട് തരുപ്പയില്‍ റോഡ് ഉദ്ഘാടനം ചെയ്തു

പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ നവീകരണം പൂര്‍ത്തിയാക്കിയ കുറുങ്ങോട്ടുമ്മല്‍-ഉള്ളാട്ട് തരുപ്പയില്‍ റോഡ് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍നിന്ന് ലഭ്യമാക്കിയ 1.5 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി ഉഷ, ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമണ്‍പുറ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ പ്രേമദാസന്‍, എം എ പ്രതീഷ്, വാര്‍ഡ് മെമ്പര്‍ ആമിനാബി ടീച്ചര്‍, കെ ഇ ഫസല്‍, എം പി ഉമ്മര്‍കോയ തുടങ്ങിയവര്‍ സംസാരിച്ചു.
 

date