Post Category
മുറ്റോളി രാമന്‍-ചിരുത സ്മാരക സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു
മുക്കം നഗരസഭ നീലേശ്വരം വയലക്കോട്ടുപറമ്പില്‍ പണികഴിപ്പിച്ച മുറ്റോളി രാമന്‍-ചിരുത സ്മാരക സാംസ്‌കാരിക നിലയം നഗരസഭാ ചെയര്‍മാന്‍ പി ടി ബാബു ഉദ്ഘാടനം ചെയ്തു. വയലക്കോട്ടുപറമ്പില്‍ വി പി രാഘവന്‍ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്താണ് സാംസ്‌കാരിക നിലയം പണിതത്.
ഡിവിഷന്‍ കൗണ്‍സിലര്‍ എം ടി വേണുഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ പി ചാന്ദ്‌നി, സ്ഥിരം സമിതി അധ്യക്ഷരായ ഇ സത്യനാരായണന്‍, റുബീന മുസ്തഫ, മജീദ് ബാബു, കൗണ്‍സിലര്‍മാരായ ഗഫൂര്‍ കല്ലുരുട്ടി, അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, കെ പ്രഹ്്‌ളാദന്‍, രജിത കുപ്പോട്ട്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments