Post Category
'എന്റെ കേരളം' പ്രദര്‍ശന വിപണനമേള മെയ് 16 മുതല്‍
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി 'എന്റെ കേരളം' പ്രദര്‍ശന വിപണനമേള മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ഇടത്താവളത്തില്‍ സംഘടിപ്പിക്കും. ഒരാഴ്ച നീളുന്ന പ്രദര്‍ശനത്തില്‍ സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും വിശദീകരണമുണ്ടാകും. സര്‍ക്കാര്‍ വകുപ്പുകളുടെ തീം സ്റ്റാളുകളും വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. കുടുംബശ്രീയുടേതുള്‍പ്പെടെ ഭക്ഷ്യസ്റ്റാളുകളുണ്ടാകും. സര്‍ക്കാര്‍ സേവനങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവയെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് ലക്ഷ്യം. ദിവസവും സാസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, പുസ്തകപ്രദര്‍ശന മേള തുടങ്ങിയവ സംഘടിപ്പിക്കും.
date
- Log in to post comments