Skip to main content

തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്: തെരഞ്ഞെടുപ്പ്  കമ്മീഷൻ

ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ നിയമപ്രകാരം നടക്കുന്നതും അവയുടെ വ്യാപ്തിയും കൃത്യതയും ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നതുമാണെന്നും തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവുംരാഷ്ട്രീയ പാർട്ടികൾ നിയോഗിച്ച പ്രതിനിധികളെ അപമാനിക്കലുംതെരഞ്ഞെടുപ്പ് ജീവനക്കാരെ നിരുത്സാഹപ്പെടുത്തുന്നതുമാണെന്ന് തെരഞ്ഞെടുപ്പ്  കമ്മീഷൻ.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ  ക്രമക്കേടുകൾ ആരോപിച്ച്  ചില രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ച ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ  വസ്തുതകളുടെ പിൻബലത്തോടെ   നിഷേധിച്ചു.  മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 6.40 കോടി വോട്ടർമാർ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ട് രേഖപ്പെടുത്തി. ശരാശരി 58 ലക്ഷം വോട്ടുകൾ ഓരോ മണിക്കൂറിലും രേഖപ്പെടുത്തിയപ്പോൾഅവസാന രണ്ട് മണിക്കൂറിൽ 65 ലക്ഷം വോട്ടുകൾ എന്നത് സാധാരണ ശരാശരിയേക്കാൾ കുറവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

എല്ലാ ബൂത്തുകളിലും സ്ഥാനാർത്ഥികളോ രാഷ്ട്രീയ പാർട്ടികളോ ഔദ്യോഗികമായി നിയോഗിച്ച പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് പോളിംഗ്  നടന്നത്. സ്ഥാനാർത്ഥികളോ അവരുടെ ഏജന്റുമാരോതെരഞ്ഞെടുപ്പിന് ശേഷം റിട്ടേണിംഗ് ഓഫീസർ (RO) അല്ലെങ്കിൽ തെരഞ്ഞെടുപ്പ് നിരീക്ഷകർക്ക് മുമ്പാകെ പരിശോധനയിൽ അസാധാരണ വോട്ടിംഗിനെക്കുറിച്ച് തെളിവുകളുടെ പിൻബലമുള്ള യാതൊരു ആരോപണങ്ങളും ഉന്നയിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ വോട്ടർ പട്ടിക Representation of People Act, 1950, Registration of Electors Rules, 1960നും അനുസരിച്ചാണ് തയ്യാറാക്കിയത്. 

2024 ഡിസംബർ 24-ന് ആരോപണങ്ങൾക്ക് വിശദമായ മറുപടി ECI വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നിരുന്നാലും ഈ വസ്തുതകൾ പൂർണമായും അവഗണിച്ചുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ  ആവർത്തിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചു. 

പി.എൻ.എക്സ് 1694/2025

date