Skip to main content

എൻ്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് തുടക്കം

സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

 രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേള , കാലിക്കടവ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഏഴ് ദിവസം നീളുന്ന ആഘോഷ പരിപാടികൾക്ക് മുഖ്യമന്ത്രി തിരി തെളിയിച്ചു തുടക്കം കുറിച്ചു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടികൾക്ക് കാസർകോട് ജില്ലയിൽ നിന്നാണ് തുടക്കം കുറിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
നാടിൻ്റെ ഐക്യവും ജനങ്ങളുടെ ഒരുമയും ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്തായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തങ്ങളെ അതിജീവിച്ചതിനൊപ്പം ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ആകാവുന്ന രീതിയിൽ നടപ്പാക്കി കേരളത്തിനെ പുരോഗതിയിലേക്ക് നടത്താൻ സർക്കാർ ശ്രമിച്ചു. കേരളത്തിൻ്റെ പ്രകൃതി ഭംഗിക്കൊപ്പം പശ്ചാത്തല സൗകര്യ വികസനം കൂടി യാഥാർത്ഥ്യമായി. കേരളത്തിൽ നടക്കില്ല എന്ന് കരുതിയതൊക്കെ നടപ്പായി. ഗെയിൽ പൈപ്പ് ലൈൻ,സിറ്റി ഗ്യാസ് പദ്ധതി, ഇടമൺ കൊച്ചി പവർ ഹൈവേ, മലയോര ഹൈവേ, തീരദേശ ഹൈവേ, കോവളം -ബേക്കൽ ജലപാത തുടങ്ങി സമസ്ത മേഖലകളിലും വികസനം കൈവരിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. 

റവന്യു വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. വികസന പ്രവർത്തനങ്ങൾ ഇന്ത്യയ്ക്ക് മുന്നിൽ മാത്രമല്ല ലോകത്തിന് മുന്നിൽ തന്നെ അഭിമാനകരമായി അവതരിപ്പിക്കാൻ കഴിയുന്ന ഒരു ഭൂമികയായി കേരളം മാറിയിരിക്കുന്നു. ഓരോ നാടിൻ്റെയും ചുറ്റുവട്ടത്ത് കേരളത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിൽ വികസന പ്രവർത്തനങ്ങളുടെ തേരോട്ടം നടത്തി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാറിന് സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ , ധനമന്ത്രി കെ.എൻ ബാലഗോപാൽ , പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി, ന്യൂനപക്ഷക്ഷേമ -കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ , എം .എൽ .എമാരായ എം രാജഗോപാലൻ, സി എച്ച് കുഞ്ഞമ്പു , ഇ . ചന്ദ്രശേഖരൻ , ഐ. ആൻഡ് പി .ആർ.ഡി ഡയറക്ടർ ടി.വി സുഭാഷ്, എ.ഡി.എം പി അഖിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബേബി ബാലകൃഷ്ണൻ, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പദൂർ,
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു , നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത,പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി സുജാത, കാലിക്കടവ് വാർഡ് അംഗം പി.രേഷ്ണ, തുടങ്ങിയവർ സംസാരിച്ചു. 

ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സ്വാഗതവും ഇൻഫർമേഷൻ ആൻഡ് പബ്ലിക്കേഷൻസ് വകുപ്പ് സെക്രട്ടറി എസ് ഹരി കിഷോർ നന്ദിയും പറഞ്ഞു.

date