Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മെയ് ആറ് മുതൽ 12 വരെ ആലപ്പുഴ ബീച്ചില്‍ നടക്കുന്ന 'എൻ്റെ കേരളം' പ്രദർശന വിപണന മേളയുടെ പ്രചരണാര്‍ഥം ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും വാഹനത്തില്‍(ഇന്ധനച്ചെലവ് അടക്കം) മൈക്ക് അനൗണ്‍സ്മെന്റ് (സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ എന്നിവ സഹിതം) നടത്തുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു.
ആലപ്പുഴ ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡ‌ലങ്ങളിലും ഒരു ദിവസത്തേക്ക് (രാവിലെ 9 മുതൽ വൈകിട്ട് 8 വരെ) ലഭ്യമാക്കുന്നതിനുള്ള ചെലവുകളും എല്ലാ നികുതികളും അടക്കമുള്ള തുകയാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ ഏപ്രിൽ 26 ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ഫോണ്‍: 0477 2251349

​(പിആര്‍/എഎല്‍പി/1136)

date