Skip to main content

അപേക്ഷ ക്ഷണിച്ചു

കൊടുവായൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എച്ച്.എം.സി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഒഴിവിലേക്കാണ് അപേക്ഷിക്കേണ്ടത്. ഏപ്രില്‍ 29 വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടിയും പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ലഭിച്ചവരും 40 വയസ്സില്‍ താഴെ പ്രായമുള്ളവരുമാവണം. യോഗ്യതയുള്ളവര്‍ ബോയഡാറ്റ, വയസ്സ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം സാമൂഹിക ആരോഗ്യകേന്ദ്രം ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ നല്‍കണമെന്ന് സാമൂഹിക ആരോഗ്യ കേന്ദ്ര സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04923 252930

date