Post Category
ഡോക്ടര്‍ ഒഴിവ്
കുഴല്‍മന്ദം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ തസ്തികയില്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഏപ്രില്‍ 29ന് രാവിലെ 10.30-ണ് അഭിമുഖം. അംഗീകൃത മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ എം.ബി.ബി.എസ് ബിരുദമുള്ള മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. പ്രായപരിധി ജനുവരി ഒന്നിന് 59 വയസ്സ് കവിയരുത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നിശ്ചിത യോഗ്യത സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതം അഭിമുഖത്തിന് ഹാജരാവണമെന്ന് സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 04922 274350
date
- Log in to post comments