Post Category
അന്‍പോടെ തൃത്താല : റീല്‍സ് വീഡിയോ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു
മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അന്‍പോട് തൃത്താലയുടെ ഭാഗമായി മെഗാ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിന്റെ പ്രചാരണാര്‍ത്ഥം റീല്‍സ് വീഡിയോ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 11 നാണ് മെഗാ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടപ്പാക്കുന്നത്. മെഗാ ക്യാമ്പിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന ഉള്ളടക്കവും ജനപ്രീതിയും പരിഗണിച്ച് മികച്ച വീഡിയോകള്‍ക്ക് സമ്മാനം നല്‍കും. ഒരു മിനിട്ടില്‍ കവിയാത്ത വീഡിയോകള്‍ ആയിരിക്കണം. റീലുകള്‍ 9497210207 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് അല്ലെങ്കില്‍ ടെലഗ്രാം വഴി ഏപ്രില്‍ 30നകം അയക്കണം.
date
- Log in to post comments