പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പി എസ് സി പരീക്ഷ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ സബ് ജയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ ആറു മാസം ദൈര്‍ഘ്യമുള്ള ഡിഗ്രി തല പി എസ് സി പരീക്ഷയ്ക്ക് സൗജന്യ പരിശീലനം മെയ് 22 ന് ആരംഭിക്കും. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗത്തിലെ ഏതെങ്കിലും വിഷയത്തില്‍ ബിരുദ യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ.ബി.സി , ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃതം സ്‌റ്റൈപ്പന്റിന് അര്‍ഹതയുണ്ട്. അപേക്ഷകര്‍ ഫോട്ടോ, ജാതി, വരുമാനം, എന്നീ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 17 ന് 4.30 നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.ഫോണ്‍: 0484-2623304
(പിആര്‍/എഎല്‍പി/1132)
- Log in to post comments