Post Category
മൂവാറ്റുപുഴയില്‍ അങ്കണവാടിക്ക് തറക്കല്ലിട്ടു
മൂവാറ്റുപുഴ നഗരസഭയില്‍ അഞ്ചാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടിയുടെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി. നഗരസഭ ചെയര്‍മാന്‍ പി പി എല്‍ദോസ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു.
പ്രദേശവാസിയായ സ്വകാര്യ വ്യക്തി നല്‍കിയ മൂന്നു സെന്റ് സ്ഥലത്താണ് അംഗന്‍വാടി നിര്‍മ്മിക്കുന്നത്. 650 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി 20 ലക്ഷം രൂപ മൂവാറ്റുപുഴ നഗരസഭ അനുവദിച്ചിട്ടുണ്ട്.
വാര്‍ഡ് കൗണ്‍സിലര്‍ പി വി രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി സിമി, വൈസ് ചെയര്‍പേഴ്‌സണ്‍ സിനി ബിജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ് കുര്യാക്കോസ്, അബ്ദുല്‍സലാം, മീരാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
date
- Log in to post comments